Foot Ball Top News

അലിസൺ ബെക്കറിന് പിന്നാലെ അഡ്രിയാനും പരുക്കേറ്റു

August 17, 2019

author:

അലിസൺ ബെക്കറിന് പിന്നാലെ അഡ്രിയാനും പരുക്കേറ്റു

ലണ്ടന്‍: ഗോൾ കീപ്പർ അലിസണ്‍ ബെക്കറുടെ പരിക്കിന് പിന്നാലെ അഡ്രിയാനും പരിക്കേറ്റത് ലിവര്‍പൂളിന് തിരിച്ചടിയായി. രണ്ട് ഗോള്‍കീപ്പര്‍മാരും കാലത്തിന് പുറത്തായതിനാൽ അടുത്ത കീപ്പർ തേടേണ്ട അവസ്ഥയാണ് ഇപ്പോൾ ടീമിന്. പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് തുടക്കമായതിനാല്‍ത്തന്നെ മികച്ച ഗോളിയുടെ അഭാവം ക്ലബ്ബിന് തിരിച്ചടിയാവാനുള്ള സാധ്യതയാണ് കാണുന്നത്.

ചെല്‍സിക്കെതിരായ സൂപ്പര്‍കപ്പ് ഫൈനലില്‍ അഡ്രിയാന് അവസരം ലഭിച്ചു. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ടീമിന്റെ വിജയ ശില്‍പ്പിയായി അഡ്രിയാനെ എല്ലാരും കണ്ടത്. ടീമിന്റെ വിജയാഘോഷത്തിനിടെ ആരാധകന്റെ അപ്രതീക്ഷിത ആക്രമണത്തിലാണ് അഡ്രിയാന്റെ കാൽക്കുഴയ്ക്ക് പരിക്കേറ്റത്. ഇരു ഗോളിമാരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അലിസണ്‍ ബെക്കര്‍ ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് ക്ലോപ് കഴിഞ്ഞ ദിവസം പറഞ്ഞു.

Leave a comment