ലാ ലിഗ ആദ്യ മത്സരത്തിൽ ബാഴ്സയ്ക്ക് തോൽവി
മാഡ്രിഡ്: ഇന്നലെ നടന്ന സ്പാനിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ ബാഴ്സലോണയ്ക്ക് തോൽവി. ബാഴ്സലോണ സൂപ്പർ താരം ലിയോണൽ മെസിയുഡി അഭാവം കളിയെ സാരമായി ബാധിച്ചു. അത്ലറ്റിക് ബിൽബാവോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ കീഴടങ്ങിയത്. ആർട്ടിസ് അദൂരിസിന്റെ ബൈസൈക്കിൾ കിക്കാണ് ബിൽബാവോയെ വിജയത്തിൽ എത്തിച്ചത്. 88-ാം മിനിറ്റിലായിരുന്നു ബിൽബാവോ ഗോളടിച്ചത്.

മെസി ഇല്ലാതെ കളത്തിലിറങ്ങിയ ടീം ആദ്യ പകുതിയിൽ തന്നെ സ്ട്രൈക്കർ സുവാരസിനെ പരിക്ക് മൂലം നഷ്ടമായി. സുവാരസിന് പകരം ഗീസ്മെൻ സ്ട്രൈക്കറായി കളിച്ചു എങ്കിലും ബിൽബാവോയുടെ പ്രതിരോധം ഭേദിക്കാൻ ഗ്രീസ്മെനായില്ല.






































