തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടം നേടി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിന് സ്വന്തം. ഇന്നലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ 12 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ ഗില്ലീസ് വിജയം കൊയ്തത്.
അവസാന ഓവറില്‍ മാത്രം മൂന്നു വിക്കറ്റുകളാണ് പെരിയസാമി വീഴ്ത്തിയത്. വിട്ടുകൊടുത്തതാകട്ടെ കേവലം രണ്ടു റണ്‍സും. പതിനെട്ടാം ഓവറിലും പെരിയസാമി കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് സൂപ്പര്‍ ഗില്ലീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന നാലോവറില്‍ 15 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ജി പെരിയസ്വാമി സൂപ്പര്‍ ഗില്ലീസിന് കിരീടം നേടിക്കൊടുത്തത്. മൂന്നുവര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് തുടർച്ചയായി തമിഴ്‌നാട് പ്രീമിയര്‍ ലീഗിൽ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് കിരീടത്തിന് മുത്തമിടുന്നത്.






































