ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണം കഴിക്കുകയില്ല !!!!!!
ഈ മാസം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരും.സ്പിന്നർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചുകൾ ഇംഗ്ലണ്ട് ടീമിനെ നല്ല പോലെ വട്ടം കറക്കും എന്നാണ് പലരും പ്രവചനം നടത്തിയിരിക്കുന്നത്.ഈ ടൂര്‍ണമെന്റിനു വേണ്ട പോലെ ഉള്ള പരിശീലനം ഇംഗ്ലണ്ട് ടീം നടത്തുന്നില്ല എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മൂന്നു ദിവസം മുന്നേ മാത്രമേ അവര്‍ ഇന്ത്യയിലേക്ക് എത്തുകയുള്ളൂ.
(കുക്ക് ഒമർ മെസിയാൻ)
എന്നാല്‍ ഇംഗ്ലണ്ട് ടീമിന്റെ ഓഫ് പിച്ച് തയ്യാറെടുപ്പുകള്‍ വളരെ അധികം തകൃതിയായി പോകുന്നുണ്ട്.സന്ദർശകർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫ് ഒമർ മെസിയനെയും കൊണ്ടുവരുമെന്ന് റിപ്പോർട്ടുണ്ട്.ഇംഗ്ലണ്ട് ടീമിന് വേണ്ട ഭക്ഷണം കുക്ക് ചെയ്യാന്‍ പോകുന്നത് അദ്ദേഹം ആയിരിക്കും.മെസിയാൻ മുമ്പ് 2022 ഡിസംബറിൽ ടീമിനൊപ്പം പാകിസ്ഥാനിലേക്ക് പോയിരുന്നു.ഇത് ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്നതിനു തുല്യം ആണ് എന്ന് പലരും പറഞ്ഞു എങ്കിലും താരങ്ങള്‍ക്ക് ഇന്ത്യയില്‍ വന്നാല്‍ കൂടുതല്‍ മസാലയുള്ള ഭക്ഷണം കഴിക്കാന്‍ തോന്നും എന്നും, അതിനാല്‍ ടീമിന്റെ ഫിറ്റ്നസ് മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത് എന്നും ബോര്‍ഡ് ഓഫ് ഇംഗ്ലണ്ട് ക്രിക്കറ്റ് അറിയിച്ചു.