കോപ്പ ഡെല്‍ റിയ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യം ; റയലിന്റെ എതിരാളി അരണ്ടിന
കോപ്പ ഡെൽ റേ ഹോൾഡർമാരായ റയൽ മാഡ്രിഡ് ഇന്ന് അതേ ട്രോഫിക്ക് വേണ്ടി തന്നെ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യം ഇടുന്നു.റൌണ്ട് ഓഫ് 32 ല്‍ ഇന്നതെ മല്‍സരത്തില്‍ അവര്‍ നേരിടാന്‍ പോകുന്നത് ലാലിഗ 2 ടീം ആയ അരണ്ടിനയെ ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി രണ്ടു മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കുന്നത് അരണ്ടിന തന്നെ ആണ്.
നിലവില്‍ റയല്‍ മാഡ്രിഡിന് പരിക്കുകള്‍ മൂലം പല പ്രശ്നങ്ങള്‍ ഉണ്ട് എങ്കിലും പ്രകടനത്തിന്റെ നിലവാരത്തില്‍ ഒരു കുറവും ഈ ടീം വരുത്തുന്നില്ല.ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ള റയല്‍ ആകപ്പാടെ ഒരു മല്‍സരത്തില്‍ മാത്രം തോറ്റിട്ടുള്ളൂ.ഇന്നതെ മല്‍സരത്തില്‍ ലൂക്കാസ് വാസ്ക്വസ് കളിച്ചേക്കില്ല.അതിനു പകരം റയലിന്റെ രണ്ടാം നിര ടീമില്‍ നിന്നും ചില യുവ താരങ്ങള്‍ക്ക് അവസരം നല്കാന് മാനേജര്‍ തീരുമാനിച്ചിട്ടുണ്ട്.പതിനൊന്നാം തീയ്യതി അത്ലറ്റിക്കോ മാഡ്രിഡുമായി സ്പാനിഷ് സൂപ്പര്‍ കോപ്പ ഉള്ളതിനാല്‍ ചില താരങ്ങള്‍ക്ക് ഇന്ന് വിശ്രമം നല്കാന് സാധ്യത ഉണ്ട്.






































