Foot Ball Top News

ബാഴ്‌സലോണയ്ക്ക് തിരിച്ചടി; ലാ ലീഗ ആദ്യ മത്സരങ്ങളില്‍ മെസ്സി കളിക്കില്ല

August 16, 2019

author:

ബാഴ്‌സലോണയ്ക്ക് തിരിച്ചടി; ലാ ലീഗ ആദ്യ മത്സരങ്ങളില്‍ മെസ്സി കളിക്കില്ല

ബാഴ്‌സലോണ: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി പരിക്കേറ്റ് പുറത്തായതിനാല്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ലാ ലീഗയുടെ 2019- 20 സീസൺ ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കില്ല. മെസ്സി കളിക്കാതിരുന്നാല്‍ ടീമിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. പരിക്ക് ഭേദമാകാതെ താരം കളത്തിലിറങ്ങില്ലെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ പറഞ്ഞു. ആദ്യ മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും.

അമേരിക്കയില്‍ പരിശീലന മത്സരത്തിനെത്തിയപ്പോഴാണ് മെസ്സിക്ക് പരുക്ക് പറ്റിയത്. മെസ്സി പരിക്കില്‍നിന്നും പൂര്‍ണമായും മോചിതനായില്ലെങ്കിലും തനിച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കളിച്ച് റിസ്‌കെടുക്കാനില്ലെന്നാണ് പരിശീലകൻ വ്യക്തമാക്കി.

Leave a comment