kabadi Top News

പ്രൊ കബഡി ലീഗ്: ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ മലർത്തിയടിച്ചു

August 16, 2019

author:

പ്രൊ കബഡി ലീഗ്: ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ മലർത്തിയടിച്ചു

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ തോൽപ്പിച്ചു. 33-25 എന്ന സ്കോറിനാണ് പുനേരിയെ തോൽപ്പിച്ചത്. ഈ സീസണിലെ പിങ്ക് പാന്തേഴ്സിൻറെ അഞ്ചാം വിജയമാണിത്. ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന പുനേരി ഇന്നലെയും മോശം പ്രകടനമാണ് നടത്തിയത്. ഈ സീസണിലെ പുനേരിയുടെ അഞ്ചാം തോൽവിയാണിത്. ഇന്നലത്തെ ജയത്തോടെ പിങ്ക് പാന്തേഴ്‌സ് പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി.

ജയ്പൂർ പിങ്ക് പാന്തേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. വിശാലിൽ നിന്ന് രണ്ട് ടാക്കിൾ പോയിന്റുകൾ, ക്യാപ്റ്റൻ ദീപക് ഹൂഡയുടെ രണ്ട് റെയ്ഡ് പോയിന്റുകൾ, നിതിൻ റാവലിൽ നിന്ന് ഒരു പോയിന്റും ജയ്പ്പൂർ നേടി 5-2 എന്ന സ്‌കോറിൽ എത്തിയ ജയ്പ്പൂരിന് പിന്നീട് തിരിഞ് നോക്കേണ്ടി വന്നിട്ടിട്ടില്ല. ജയ്‌പ്പൂരിന് വേണ്ടി ദീപക് ഹൂഡ 10 പോയിന്റ് നേടിയപ്പോൾ പൂണേരി പള്‍ട്ടാനുവേണ്ടി പങ്കജ് മോഹിത് 8 പോയന്റ് നേടി. മൽസരത്തിൽ മൂന്ന് തവണയാണ് ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ ഓൾഔട്ടാക്കിയത്. ആദ്യപകുതിയിൽ ഒരു തവണയും രണ്ടാം പകുതിയിൽ രണ്ട് തവണയും അവർ പുനേരിയെ ഓൾഔട്ടാക്കി .

Leave a comment