ആഷസ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു: ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ മുഴുവൻ മഴ മൂലം നഷ്ടപ്പെട്ടു. ഇന്ന് മാനം തെളിഞ്ഞു. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 18 റൺസ് എടുത്തിട്ടുണ്ട്. റോയിയുടെ വിക്കറ്റ് ആണ് അവർക്ക് നഷ്ടമായത്. റോറി ബേൺസും(4),ജോ റൂട്ടും(14) ആണ് ക്രീസിൽ. ജോഷ് ഹെയ്സൽവുഡിനാണ് വിക്കറ്റ് ലഭിച്ചത്.
രാവിലെ മുതൽ ഇടക്കിടക്ക് മഴ പെയ്തുകൊണ്ടിരുന്നതിനാൽ ടോസ് പോലും ഇടാൻ കഴിഞ്ഞിരുന്നില്ല. ഓസ്ട്രേലിയക്ക് 1-0 ആഷസ് ലീഡ് ഉണ്ട്, ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 251 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. രണ്ട് ടീമുകളിൽ മാറ്റം വരുത്തിയാണ് രണ്ടാം ടെസ്റ്റിന് എത്തിയത്. മിച്ചൽ സ്റ്റാർക് ടീമിൽ ഇടം നേടിയിട്ടുണ്ട്. ജെയിംസ് പാറ്റിൻസണെ പുറത്താക്കിയിട്ടാണ് ഓസ്ട്രേലിയ മിച്ചൽ സ്റ്റാർക്കിന് ടീമിൽ ഇടം നൽകിയിരിക്കുന്നത്.പ്ലെയിങ് ഇലവനിൽ ഓസ്ട്രേലിയ മിച്ചൽ സ്റ്റാർക്കിനെ ഉൾപ്പെടുത്തിയിട്ടില്ല.ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍ എന്നിവരാണ് ടീമിൽ ഇടം നേടിയത്.






































