ചരിത്ര നേട്ടവുമായി കോഹിലി
ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ചരിത്ര നേട്ടത്തിനാണ് കോഹിലി അർഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ദശാബ്ദത്തില്‍ 20,000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡ് ആണ് കൊഹ്‌ലി സ്വന്തമാക്കിയത്.
തകർപ്പൻ സെഞ്ചുറി ആണ് ഇന്നലെ കോഹിലി നേടിയത്. 99 പന്തില്‍ 114 റണ്‍സ് നേടിയ കോഹ്‌ലിയുടെ ഇന്നിംഗ്സ് ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പതിനാല് ബൗണ്ടറിയാണ് കൊഹ്‌ലി ഇന്നലെ നേടിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് കോഹിലി കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിനേടിയതോടെ നേടിയിരുന്നു. 18692 റണ്‍സ് കഴിഞ്ഞ ദശാബ്ദത്തില്‍ നേടിയ റിക്കി പോണ്ടിങിൻറെ റെക്കോർഡ് ആണ് കൊഹ്‌ലി പഴങ്കഥ ആക്കിയത്.






































