Cricket Top News

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് : ആദ്യ ദിവസം ശ്രീലങ്കയ്ക്ക്

August 14, 2019

author:

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് : ആദ്യ ദിവസം ശ്രീലങ്കയ്ക്ക്

ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ  ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച . ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുമാകയായിരുന്നു. എന്നാൽ ശ്രീലങ്കൻ ബൗളിങ്ങിന് മുന്നിൽ ന്യൂസിലൻഡ് തകരുകയായിരുന്നു. അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. തകർച്ചയിലും ന്യൂസിലൻഡിന് ആശ്വാസം പകരുന്നത് 86 റൺസുമായി പുറത്താകാതെ നിൽക്കുന്ന റോസ് ടെയിലര്‍ ആണ്. എന്നാൽ മഴ മൂലം മത്സരം നേരത്തെ അവസാനിപ്പിച്ചു.  68 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് എടുത്തു നിൽക്കെയാണ് മഴ എത്തിയത്.

അകില ധനന്‍ജയയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ന്യൂസിലൻഡ് ബാറ്റസ്മാൻമാർ പെട്ടെന്ന് തന്നെ പുറത്തായി. അഞ്ച്  വിക്കറ്റ് ആണ് അകില നേടിയത്. ജീത് റാവൽ(33), ടോം ലാതം(30), കെയ്ൻ വില്യംസൺ (0), ഹെൻ‌റി നിക്കോൾസ്(42), ബി‌ജെ വാട്‌ലിംഗ് (1) എന്നിവരാണ് പുറത്തായത്. മിച്ചൽ സാന്റ്നറും(8), റോസ് ടെയിലറുമാണ്(86) ക്രീസിൽ. ചായക്ക് ശേഷം വെളിച്ച കുറവ് മൂലം താമസിച്ചാണ് മൽസരം ആരംഭിച്ചത്. എന്നാൽ പിന്നീട് മഴ എത്തിയതോടെ മത്സരം നിർത്തിവക്കുകയായിരുന്നു. മഴ തോരാത്ത സാഹചര്യത്തിൽ ആദ്യ ദിനം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 

 

Leave a comment