Cricket Top News

രണ്ടാം ആഷസ് ടെസ്റ്റ്: മഴ കാരണം ടോസ് വൈകുന്നു

August 14, 2019

author:

രണ്ടാം ആഷസ് ടെസ്റ്റ്: മഴ കാരണം ടോസ് വൈകുന്നു

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മഴ മൂലം വൈകുന്നു. ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. ഒൻപത് മണിക്കൂർ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  വെള്ളിയാഴ്ചയും മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരം സുഗമമായി അവസാനയിച്ചിരുന്ന. എന്നാൽ രണ്ടാം ടെസ്റ്റിൽ ഉടനീളം മഴ കളിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം.

ഓസ്ട്രേലിയക്ക് 1-0 ആഷസ് ലീഡ് ഉണ്ട്, ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 251 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. രണ്ട് ടീമുകളിൽ മാറ്റം വരുത്തിയാണ് രണ്ടാം ടെസ്റ്റിന് എത്തിയത്. മിച്ചൽ സ്റ്റാർക് ടീമിൽ ഇടം നേടിയിട്ടുണ്ട്. ജെയിംസ് പാറ്റിൻസണെ പുറത്താക്കിയിട്ടാണ് ഓസ്‌ട്രേലിയ മിച്ചൽ സ്റ്റാർക്കിന് ടീമിൽ ഇടം നൽകിയിരിക്കുന്നത്. പന്ത് ചുരണ്ടൽ അഴിമതിക്ക് ശേഷം തന്റെ ആദ്യ ടെസ്റ്റ് കളിച്ച കാമറൂൺ ബാൻക്രോഫ്റ്റ് രണ്ടാം ടെസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്  എന്നിവരും ടീമിൽ ഉണ്ട്. അതെ സമയം ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റങ്ങൾ ആണ് ഉള്ളത്. ജോർഫർ അർച്ചറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നര്‍ മൊയീന്‍ അലിയെ രണ്ടാം ടെസ്റ്റിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മൊയീൻ അലിക്ക് പകരം ജാക്ക് ലീച്ചാണ് ടീമിൽ എത്തിയിരിക്കുന്നത്.

Leave a comment