എട്ട് ഗോളുകളുടെ മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി മൽസരം സമനിലയിൽ അവസാനിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 12-ാം മത്സരദിനത്തിൽ ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ 4-4ന് സമനിലയിൽ തളച്ചു.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സ്കൈ ബ്ലൂസിനായി യഥാക്രമം 45, 86 മിനിറ്റുകളിൽ മാനുവൽ അകാൻജിയും റോഡ്രിയും ഓരോ ഗോൾ വീതം നേടിയപ്പോൾ എർലിംഗ് ഹാലൻഡ് 25, 47 മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി.
തിയാഗോ സിൽവ, റഹീം സ്റ്റെർലിംഗ്, നിക്കോളാസ് ജാക്സൺ എന്നിവർ ചെൽസിക്കായി 29, 37, 67 മിനിറ്റുകളിൽ ഗോളുകൾ നേടി. സ്റ്റോപ്പേജ് ടൈം പെനാൽറ്റി ഗോളാക്കി കോൾ പാമർ മറ്റൊരു ഗോൾ നേടി.
ലണ്ടൻ ക്ലബിനോട് സമനില വഴങ്ങിയെങ്കിലും 28 പോയിന്റ് നേടിയ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് തുടർന്നു. 12 മത്സരങ്ങളിൽ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെൽസി.