ഐഎസ്എൽ: മുംബൈ സിറ്റി താരം മിലന് സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്
മുംബൈ സിറ്റി താരം മിലൻ സിംഗ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തി. ഐഎസ്എല്ലിന്റെ ആദ്യ സീസണിൽ മിലൻ നോർത്ത് ഈസ്റ്റ് താരമായിരുന്നു. പിന്നീട് കേരളം ബ്ലാസ്റ്റേഴ്സ് താരവുമായിരുന്നു. കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടിയാണ് ഐഎസ്എല്ലിൽ കളിച്ചത്. കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടി കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്. ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും മുംബൈക്ക് വേണ്ടി നല്ല രീതിയിൽ കളിച്ചു.
2017-2018 സീസണിൽ ആണ് മിലൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. പരിശീലകന് ജോര്‍ജ്ജ് കോസ്റ്റയുടെ വിശ്വസ്ത താരം കൂടിയായിരുന്ന മിലന്. ഐസ്ലാന്ഡേഴ്സിനായി 15 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.






































