പരിശീലനത്തിനിടയിൽ ബാഴ്സ കീപ്പർ നെറ്റോയ്ക്ക് പരിക്ക്
മാഡ്രിഡ്: ബാഴ്സലോണയുടെ ബാക്ക് അപ്പ് ഗോൾകീപ്പർ നെറ്റോക്ക് പരിക്ക്. ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റതായി ക്ലബ് ഞായറാഴ്ച അറിയിച്ചു. ഈ സീസണില്‍ ടീമിലേക്ക് എത്തിച്ച ഗോള്‍ കീപ്പര്‍ ആണ് നെറ്റോ. ഇന്നലെ നടന്ന പരിശീലനത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇടത് കൈത്തണ്ടയ്ക്ക് പൊട്ടൽ ഉണ്ടെന്നാണ് റിപ്പോർട്. അതിനാൽ അഞ്ചാഴ്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണ്.വലൻസിയയിൽ നിന്നാണ് നെറ്റോ ബാഴ്സലോണയിൽ എത്തിയത്.
നെറ്റോയുടെ പരിക്ക് ബാഴ്സലോണക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരം ബാഴ്സലോണ ജയിച്ചിരുന്നു. എന്നാൽ പരിക്ക് മൂലം താരങ്ങൾ പുറത്താകുന്നത് ടീമിന് വലിയ തിരിച്ചടിതന്നെയാണ്. മെസ്സിയും പരിക്ക് മൂലം സൗഹൃദ മൽസരം കളിച്ചിരുന്നില്ല.






































