Cricket Top News

വീരാട് കൊഹ്‌ലി: റെക്കോഡുകളുടെ എമ്പുരാൻ

August 12, 2019

author:

വീരാട് കൊഹ്‌ലി: റെക്കോഡുകളുടെ എമ്പുരാൻ

റെക്കോഡുകൾ എന്നും തകർക്കുന്നതിൽ ഹരം കാണുന്ന വ്യക്തിയാണ് കോഹ്ലി. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഇദ്ദേഹത്തിന്റെ പേരിൽ നിരവധി റെക്കോഡുകൾ ആണ് ഉള്ളത്. ഇന്നലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുയാണ് ഇന്ത്യൻ നായകൻ. ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിന മൽസരത്തിൽ ഗാംഗുലിയുടെ റെക്കോഡ് ആണ് കോഹ്ലി മറികടന്നിരിക്കുന്നത്.  മത്സരത്തിൽ 42ാം ഏകദിന സെഞ്ചുറി നേടുകയും ചെയ്തു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ആണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇനി കോഹിലിയുടെ മുമ്പിൽ സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിൻ മാത്രമാണ് ഉള്ളത്. 26 വർഷം പഴക്കമുള്ള റെക്കോഡ് ആണ് ഇന്നലെ തിരുത്തിയത്. ഗാംഗുലിയുടെ 11,363 റൺസ് ആണ് കോഹ്ലി തകർത്തത്. 11,364 റൺസ് ആണ് കൊഹ്‌ലി ഇപ്പോൾ നേടിയിരിക്കുന്നത്. 18426 റൺസ് ആണ് ഒന്നാം സ്ഥാനത്തുള്ള സച്ചിൻറെ സമ്പാദ്യം. ഗാംഗുലി 311 ഏകദിനത്തില്‍ നിന്ന് നേടിയ റൺസാണ് കൊഹ്‌ലി 238 ഏകദിനങ്ങളിൽ നിന്ന് നേടിയിരിക്കുന്നത്. ഇന്നലെ  നടന്ന മത്സരത്തിൽ കൊഹ്‌ലി 125 പന്തിൽ നിന്ന് 14 ഫോറും 1 സിക്സും അടക്കം 120 റൺസ് ആണ് നേടിയത്.

Leave a comment