സ്പെയിൻ, ബാഴ്സലോണ താരം ബോൺമതിക്ക് ബാലൺ ഡി ഓർ ഫെമിനി പുരസ്കാരം !!!!!!!!!
ബാഴ്സലോണയുടെയും സ്പെയിനിന്റെയും മിഡ്ഫീൽഡർ ഐറ്റാന ബോൺമതിക്ക് ക്ലബ്ബിനും രാജ്യത്തിനുമൊപ്പം റെക്കോർഡ് നേട്ടത്തിന് ശേഷം ബാലൺ ഡി ഓർ ഫെമിനി കിരീടം ലഭിച്ചു.താരം കഴിഞ്ഞ സീസണിൽ ലിഗ എഫും ചാമ്പ്യൻസ് ലീഗും നേടാൻ ബാഴ്സയെ സഹായിച്ചു ഇത് കൂടാതെ അവര് വേനൽക്കാലത്ത് സ്പെയിനിനെ ലോകകപ്പ് നേടാനും മുന്നില് നിന്നു നയിച്ചത് ഇവര് ആയിരുന്നു.
ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട അവർ അടുത്തിടെ യുവേഫയുടെ മികച്ച വനിതാ താരമായും പുരസ്ക്കാരം നേടി എടുത്തിരുന്നു.ഓസ്ട്രേലിയൻ ഫോർവേഡ് സാം കെറിനെയും സ്പെയിൻ വിങ്ങർ സൽമ പാരല്ല്യൂലോയെയും മറികടന്നാണ് ബോൺമതി ബാലൺ ഡി ഓർ നേടിയത്.പാരീസിൽ നടന്ന ബാലൺ ഡി ഓർ ചടങ്ങിൽ, ഈ വർഷത്തെ വനിതാ ടീമായി ബാഴ്സലോണയും തിരഞ്ഞെടുക്കപ്പെട്ടു. ബോൺമതിയുടെ സഹതാരം പാട്രി ഗുയിജാരോ, ബാഴ്സ പ്രസിഡന്റ് ജോവാൻ ലാപോർട്ട എന്നിവർ ക്ലബ്ബിന്റെ പേരിൽ അംഗീകാരം ഏറ്റുവാങ്ങി.