kabadi Top News

പ്രോ കബഡി ലീഗില്‍ ഗുജറാതിനെതിരെ തകർപ്പൻ ജയവുമായി തമിഴ് തലൈവാസ്

August 11, 2019

author:

പ്രോ കബഡി ലീഗില്‍ ഗുജറാതിനെതിരെ തകർപ്പൻ ജയവുമായി തമിഴ് തലൈവാസ്

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിനാലാം മത്സരത്തിൽ തമിഴ്  തലൈവാസ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ തോൽപ്പിച്ചു. ക്യാപ്റ്റൻ അജയ് താക്കൂർ മുന്നിൽ നിന്ന് നയിച്ചപ്പോൾ തമിഴ് തലൈവാസ് ഗുജറാത്ത് ഫോർച്യൂജന്റ്സിനെ 34-28 എന്ന സ്കോറിന് പരാജയപ്പെടുത്തി. തമിഴ് തലൈവാസിൻറെ മികച്ച പ്രകടനമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. അജയ് താക്കൂർ തമിഴ് തലൈവാസിന് വേണ്ടി ഒൻപത് പോയിന്റ് നേടി.

മത്സരം തുടങ്ങിയപ്പോൾ ഗുജറാത്തിനായിരുന്നു ലീഡ്. 4-1 എന്ന നിലയിൽ ഗുജറാത്ത് ലീഡ് നേടി.എന്നാൽ അജയ് താക്കൂർ തലൈവസാനിന് വേണ്ടി ആദ്യ പോയിന്റ് നേടി അതിലൂടെ ആദ്യ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സ്‌കോർ 5-5 എന്ന നിലയിൽ എത്തി. പിന്നീട് തമിഴ് തലൈവാസ് മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യപകുതിയിൽ തന്നെ ഗുജറാത്തിനെ അവർ ഓൾഔട്ട് ആക്കി. രണ്ടാം പകുതിയിൽ ഗുജറാത്ത് തമിഴ് തലൈവാസിനെ ഓൾഔട്ട് ആക്കിയെങ്കിലും അവർക്ക് ലീഡ് നേടാൻ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷം മോഹിത് അഞ്ച് പോയിന്റ് നേടി ഗുജറാത്തിനെ രണ്ടാമതും ഓൾഔട്ടാക്കി. ഇതോടെ വിജയം തമിഴ് തലൈവാസ്  സ്വന്തമാക്കുകയായിരുന്നു.

Leave a comment