kabadi Top News

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സിന് തകർപ്പൻ വിജയം

August 10, 2019

author:

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സിന് തകർപ്പൻ വിജയം

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പട്ന പൈറേറ്റ്സ് യു പി യോദ്ധയെ 41-20 എന്ന സ്‌കോറിൽ തോൽപ്പിച്ചു. ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. 21 പോയിന്റ് വ്യത്യാസത്തിലാണ് പട്ന വിജയം സ്വന്തമാക്കിയത്. പാർദീപ് നർവാളിന്റെ മൂന്നാമത്തെ സൂപ്പർ 10ഉം, നീരജ് കുമാറിന്റെ എട്ട് ടാക്കിൾ പോയിന്റ് പ്രകടനവുമാണ് പട്ന പൈറേറ്റ്സിനെ വിജയത്തിലെത്തിച്ചത്. യു പിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

മത്സരത്തിലുടനീളം പട്ന മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ആദ്യ ആറ് മിനിറ്റിനുള്ളിൽ 6-2 ലീഡ് നേടാൻ പട്നക്ക് ആയി.നർവാലിൽ നിന്ന് മൂന്ന് റെയ്ഡ് പോയിന്റുകളും പ്രതിരോധത്തിൽ നിന്ന് രണ്ട് ടാക്കിൾ പോയിന്റുകളും ലഭിച്ചതിനാൽ പട്‌ന പൈറേറ്റ്സ് മികച്ച തുടക്കം കുറിച്ചു. ആദ്യ പകുതിയിൽ രണ്ട് തവണ യുപിഎ പട്ന ഓൾഔട്ട് ആക്കി. ആദ്യ പകുതി 24-9 എന്ന സ്‌കോറിൽ അവസാനിച്ചു. ആദ്യ പകുതിയിലെ ലീഡ് അതേപോലെ മുന്നോട്ട് കൊണ്ടുപോകാൻ പാട്നക്കായി. യുപിക്ക് വനേടി മോനു നാല് പോയിന്റ് നേടി. പട്ന താരം പ്രദീപ് 12 പോയിന്റ് നേടി.

Leave a comment