Cricket Top News

വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയുടെ റെക്കോർഡ് മറികടന്ന് ക്രിസ് ഗെയ്ല്‍

August 9, 2019

author:

വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയുടെ റെക്കോർഡ് മറികടന്ന് ക്രിസ് ഗെയ്ല്‍

തന്റെ അവസാന ഏകദിന പരമ്പര കളിക്കുന്ന ഗെയിൽ ഇന്നലെ ഇന്ത്യക്കെതിരെ നാല് റൺസ് മാത്രമാണ് നേടിയത്. എന്നാൽ ഇന്നലത്തെ മൽസരത്തിലൂടെ ഗെയിൽ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി. വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയുടെ റെക്കോർഡ് ആണ് ഗെയിൽ ഇന്നലത്തെ മൽസരത്തിലൂടെ മറികടന്നത്. ഏകദിനത്തില്‍ വിന്‍ഡീസിനു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരം എന്ന റെക്കോർഡ് ആണ് ഗെയിൽ സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

295 ഏകദിനങ്ങളെന്ന ലാറയുടെ റെക്കോര്‍ഡ് ആണ് ഇന്നലെ ഇന്ത്യക്കെതിരെ മത്സരിച്ചതോടെ ഈ വെടിക്കെട്ട് വീരൻ മറികടന്നത്. 296 മത്സരങ്ങളാണ് ഗെയിൽ ഇപ്പോൾ കളിച്ചിരിക്കുന്നത്. ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ഗെയിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തുമെന്ന് ആരാധകർ കരുതിയെങ്കിലും 31 പന്തില്‍ നിന്ന് നാല് റൺസ് മാത്രമാണ് ഇന്നലെ ഗെയിൽ നേടിയത്. ഇന്നലെ 13 ഓവറാണ് മാത്രമാണ് കളിക്കാൻ സാധിച്ചത്. അവസാന ഏകദിന പരമ്പര ആയതിനാൽ ഗയിലിന്റെ വെടിക്കെട്ട് കാണാൻ വന്നവർക്ക് നിരാശ മാത്രമാണ് ഉണ്ടയത്. പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ബൗണ്ടറി പോലും അടിക്കാതെയാണ് ഗെയിൽ കളിച്ചത്. കുൽദീപ് ആണ് ഗെയിലിന്റെ വിക്കറ്റ് നേടിയത്.

Leave a comment