kabadi Top News

പ്രോ കബഡി ലീഗ്: തെലുഗ് ടൈറ്റന്‍സിനെ ബെംഗളുരു ബുള്‍സ് തോൽപ്പിച്ചു

August 9, 2019

author:

പ്രോ കബഡി ലീഗ്: തെലുഗ് ടൈറ്റന്‍സിനെ ബെംഗളുരു ബുള്‍സ് തോൽപ്പിച്ചു

തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബെംഗളുരു ബുള്‍സ് പ്രൊ കബഡി ലീഗിൽ ശക്തമായ തിരിച്ചുവരവ് നടത്തി. കഴിഞ്ഞ സീസണിലെ ജേതാക്കളായ ബംഗളുരു ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും ഇപ്പോൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 47-26 എന്ന സ്‌കോറിൽ തെലുഗ് ടൈറ്റന്‍സിനെ അവർ തോൽപ്പിച്ചു. ടൈറ്റന്‍സിൻറെ ഈ സീസണിലെ അഞ്ചാം തോൽവിയാണിത്. പവൻ കുമാറിന്റെ മികച്ച പ്രകടനത്തിലൂടെയാണ് ബംഗളുരു വിജയം സ്വന്തമാക്കിയത്.

ആദ്യ പോയിന്റുകൾ തെലുഗ് ടൈറ്റന്‍സ് നേടി ലീഡ് നേടിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ ബംഗളുരു അനായാസം ലീഡ്നേടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ബംഗളുരു ടൈറ്റൻസിനെ ഓൾഔട്ട് ആക്കി. ആദ്യ പകുതി 21-14 എന്ന സ്‌കോറിൽ അവസാനിച്ചു. രണ്ടാം പകുതിയിലും മികച്ച പ്രകനം നടത്തിയ ബംഗളുരു തെലുഗ് ടൈറ്റന്‍സിനെ രണ്ട് തവണ കൂടി ഓൾഔട്ട് ആക്കി. പവൻ കുമാർ 17 പോയിന്റാണ് ഇന്നലെ നേടിയത്. ടൈറ്റൻസിന് വേണ്ടി സിദ്ധാർഥ് 11 പോയിന്റ് നേടി.ജയത്തോടെ പോയിന്റ് നിലയിൽ ബംഗളുരു മൂന്നാം സ്ഥാനത്താണ് .

Leave a comment