Cricket Top News

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനം മഴയിൽ മുങ്ങി

August 9, 2019

author:

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനം മഴയിൽ മുങ്ങി

പ്രോവിഡന്‍സ്: ഇന്ത്യ വിൻഡീസ് ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. പലവട്ടം മഴ എത്തിയ മത്സരം അവസാനം ഉപേക്ഷിക്കുകയായിരുന്നു. 90 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. അതിനാൽ ഏഴ് ഓവർ കുറച്ച് 43 ഓവർ മത്സരം ആണ് നടത്താൻ തീരുമാനിച്ചത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയച്ചു. എവിൻ ലൂയിസും, ഗെയിലും ചേർന്നാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ അഞ്ചാം ഓവറിൽ വീണ്ടും മഴ എത്തി. വിൻഡീസ് ഒൻപത് റൺസ് എടുത്ത് നിൽക്കെയാണ് മഴ എത്തിയത്.

പിന്നീട് മഴ മാറിയതിന് ശേഷം 34 ഓവറാക്കി മത്സരം വീണ്ടും ആരംഭിച്ചു. എവിൻ ലൂയിസ് തകർപ്പൻ ബാറ്റിംഗ് ആണ് പിന്നീട് നടത്തിയത്. എന്നാൽ സ്‌കോർ 42-ൽ നിൽക്കെ ഗെയിലിന്റെ വിക്കറ്റ് വിൻഡീസിന് നഷ്ട്ടമായി. നാല് റൺസ് എടുത്ത ഗെയിലിനെ കുൽദീപ് ആണ് പുറത്താക്കിയത്. 13 ഓവറിൽ 54 റണ്‍സ് എടുത്തുനില്‍ക്കെ മഴ വീണ്ടും എത്തി. പിന്നീട് മഴ മാറാൻ സമയം എടുക്കുന്ന സാഹചര്യം ആയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ഞായാറാഴ്ച നടക്കും.

Leave a comment