റൊണാൾഡോയും ടാലിസ്കയും ഇരട്ട ഗോളുകൾ നേടി, അൽ നാസറിന് തകർപ്പൻ ജയ൦
വെള്ളിയാഴ്ച നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്കയും ഇരട്ട ഗോളുകൾ നേടിയപ്പോൾ അൽ നാസർ അൽ അഹ്ലിയെ പരാജയപ്പെടുത്തി. മൂന്നിനെതിരെ നാൾ ഗോളുകൾക്കാണ് വിജയം.
റിയാദിലെ കെഎസ്‌യു ഫുട്ബോൾ ഫീൽഡിൽ 4, 52 മിനിറ്റുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്. ൾ ടാലിസ്ക 17, 45+6 മിനിറ്റുകളിൽ ഗോളുകൾ നേടി. ഫ്രാങ്ക് കെസി, റിയാദ് മഹ്‌റസ്, ഫിറാസ് അൽ ബുറൈകൻ എന്നിവരാണ് സന്ദർശകരുടെ സ്‌കോറർമാർ.
അഞ്ചാം സ്ഥാനത്തുള്ള അൽ നാസറിന് ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണുള്ളത്. ഇതേ പോയിന്റുള്ള അൽ അഹ്‌ലി സൗദി പ്രോ ലീഗിൽ ആറാം സ്ഥാനത്താണ്. 18 പോയിന്റുമായി അൽ ഇത്തിഹാദാണ് ലീഗിൽ മുന്നേറുന്നത്.






































