തിരിച്ചുവരവ് ഗംഭീരമാക്കി ഫെറാന്‍ ടോറസ്
ചൊവ്വാഴ്ച നടന്ന യൂറോ 2024 ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ അവസാന സ്ഥാനത്തുള്ള സിപ്രസിനെതിരെ എതിരില്ലാത്ത ആറ് ഗോള്‍ ജയം നേടി സ്പാനിഷ് പോരാളികള്‍. ജോർജിയക്കെതിരെ സ്പെയിന് ടീമിന് ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി നേടിയ യമാല്‍ ഇന്നലെ ആദ്യ ടീമില്‍ ഇടം നേടിയിരുന്നു.ഗോള്‍ ഒന്നും നേടിയില്ല എങ്കിലും വലത് വിങ്ങില്‍ താരം സിപ്രസ് പ്രതിരോധിന് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.
ആദ്യ പകുതിയില്‍ സ്പെയിനിന് വേണ്ടി ഗാവി,മിക്കേല്‍ മെറിനോ എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.60 ആം മിനുട്ടില്‍ യമാലിന് പകരം ഇറങ്ങിയ ഫെറാന്‍ ഇരട്ട ഗോള്‍ നേടി.ഓല്‍മോക്ക് പരിക്ക് സംഭവിച്ചത് മൂലം കഴിഞ്ഞ ദിവസം ആണ് താരത്തിനെ കൊച്ച് ടീമിലേക്ക് തിരിച്ചുവിളിച്ചത്.അദ്ദേഹത്തെ കൂടാതെ രണ്ടാം പകുതിയില്‍ ജൊസേലു,ആലേക്സ് ബയേന എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.നാലു മല്‍സരങ്ങളില്‍ നിന്നു ഒന്‍പത് പോയിന്റുമായി സ്പെയിന് ഇപ്പോള്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത് ആണ്.






































