EPL 2022 European Football Foot Ball International Football Top News transfer news

ഉക്രെയിനിനെ മലര്‍ത്തിയടിച്ച് ഇറ്റലി

September 13, 2023

ഉക്രെയിനിനെ മലര്‍ത്തിയടിച്ച് ഇറ്റലി

ചൊവ്വാഴ്ച നടന്ന തങ്ങളുടെ യൂറോ 2024 ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഇറ്റലി ഉക്രെയ്‌നെതിരെ 2-1 വിജയിച്ചു.ശനിയാഴ്ച സ്‌പല്ലെറ്റിയുടെ അരങ്ങേറ്റ മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് 1-1ന് അസൂറി സമനിലയിൽ പിരിഞ്ഞിരുന്നു.മാനേജര്‍ എന്ന നിലയില്‍ ലൂസിയാനോ സ്പല്ലെറ്റിയുടെ ആദ്യ വിജയം ആണിത്.മിഡ്ഫീല്‍ഡര്‍ ആയ ഡേവിഡ് ഫ്രാട്ടെസി നേടിയ ഇരട്ട ഗോളില്‍ ആണ് ഇറ്റലി വിജയം ഉറപ്പിച്ചത്.

Italy players celebrate after scoring a goal against Ukraine in a Euro qualifier.

 

മല്‍സരത്തിലെ മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയില്‍ ആണ്.ഹാഫ്‌ടൈമിന് നാല് മിനിറ്റ് മുമ്പ് ആൻഡ്രി യാർമോലെങ്കോ നേടിയ ഗോളിലൂടെ ഉക്രെയിന്‍ നേരിയ പ്രതീക്ഷ വെച്ചു എങ്കിലും രണ്ടാം പകുതിയില്‍ അവരുടെ എല്ലാ നീക്കങ്ങളും ഇറ്റാലിയന്‍ ടീം വൃത്തിയായി പ്രതിരോധിച്ച് നിന്നു.ഗോൾ വ്യത്യാസത്തിൽ ഉക്രെയ്‌നേക്കാൾ മുന്നില്‍ ഉള്ള ഇറ്റലി ഏഴു പോയിന്റോടെ  ഇപ്പോൾ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്. 13 പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

Leave a comment