kabadi Top News

പ്രൊ കബഡി ലീഗ്: പിങ്ക് പാന്തേഴ്‌സിൻറെ ആദ്യ തോൽവി ഡൽഹി വക

August 6, 2019

author:

പ്രൊ കബഡി ലീഗ്: പിങ്ക് പാന്തേഴ്‌സിൻറെ ആദ്യ തോൽവി ഡൽഹി വക

പറ്റ്‌ന: പ്രൊ കബഡി ലീഗിൽ ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ്. കളിച്ച മത്സരങ്ങൾ എല്ലാം ജയിച്ച അവർക്ക് ആദ്യ തോൽവി ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നു. ഡൽഹി ആണ് അവരെ തോൽപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ 35-24 എന്ന സ്കോറിലാണ് ഡൽഹി ജയ്‌പ്പൂരിനെ തോൽപ്പിച്ചത്. ജയത്തോടെ ഡൽഹി പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി.

ഇന്നലെ നടന്ന മത്സരത്തിൽ നവീനും, ചന്ദ്രൻ രഞ്ജിത്തും ചേർന്നാണ് ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. നവീൻ ഈ സീസണിലെ മൂന്നാമത്തെ സൂപ്പർ 10 ഇന്നലെ സ്വന്തമാക്കി. ജയ്‌പ്പൂരിന് വേണ്ടി ദീപക് 10 പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതി 10-16 എന്ന പോയിന്റിൽ ഡൽഹി തന്നെയാണ് ലീഡ് ചെയ്തത്. മൽസരത്തിൽ രണ്ട് തവണ ഡൽഹി ജയ്‌പ്പൂരിനെ ഓൾഔട്ട് ആക്കി.

Leave a comment