Cricket Top News

ഇന്ത്യ വിൻഡീസ് മൂന്നാം ടി20 ഇന്ന് നടക്കും

August 6, 2019

author:

ഇന്ത്യ വിൻഡീസ് മൂന്നാം ടി20 ഇന്ന് നടക്കും

ഗുയാന: ഇന്ത്യ വെസ്റ്റിൻഡീസ് മൂന്നാം ഏകദിനം ഇന്ന് രാത്രി എട്ട് മണിക്ക് ഗുയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരം ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ പരമ്പരയിലെ ഒരു മത്സരമെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും വിൻഡീസ് ശ്രമിക്കുക.

ഇന്ത്യൻ ടീമിൽ വലിയ മാറ്റം ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിൽ പരാജയപ്പെട്ട ഋഷഭ് പന്തിനെ മാറ്റാൻ സാധ്യതയുണ്ട്. പന്തിന് പകരം കെ എൽ രാഹുലിനെ ഇന്നത്തെ മൽസരത്തിൽ കളിപ്പിക്കാൻ സാധ്യത ഉണ്ട്.  ഇനി മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളും വിൻഡീസ് പര്യടനത്തിൽ ഉണ്ട്. ആദ്യ ഏകദിനം ഓഗസ്റ്റ് എട്ടിന് നടക്കും.

Leave a comment