യുവ താരമായ ഫെര്‍മിന്‍ ലോപസിന്റെ കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കി ബാഴ്സലോണ
യുവതാരം ഫെർമിൻ ലോപ്പസ് ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു.20-കാരനായ ലാ മാസിയ താരം കഴിഞ്ഞ 12 മാസമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.ലിനാറസിലെ ലോൺ സ്പെല്ലിൽ തിളങ്ങിയ താരം ഈ വേനൽക്കാലത്ത് ബാഴ്സയിലേക്ക് മടങ്ങി എത്തിയ ശേഷം സാവിയുടെ ഫസ്റ്റ്-ടീമുമായി നല്ല രീതിയില്‍ താരം പൊരുത്തപ്പെട്ടു.
ബാഴ്സ ടീമിന് വേണ്ടി യുഎസ് പ്രീ-സീസൺ ടൂറില്‍ മികച്ച പ്രകടനം നടത്തിയ താരം എല്‍ ക്ലാസിക്കോ പ്രീ സീസന് ഗെയിമില്‍ ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു.ലോപ്പസിന്റെ കരാർ 2024 ലെ നിലവിലെ സീസണോടെ അവസാനിക്കും.പുതുക്കിയ കരാര്‍ പ്രകാരം 2027 വരെ താരം ബാഴ്സയില്‍ തുടരും.താരത്തിന്റെ റിലീസ് ക്ലോസ് 400 മില്യണ്‍ യൂറോ ആണ്.