പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
2023-24 സീസണിലെ ഗെയിം വീക്ക് മൂന്നില്‍ ഇന്ന് പ്രീമിയർ ലീഗിലെ ഏറ്റവും ഗ്ലാമാറസ് പോരാട്ടം ഇന്ന് നടക്കും.ന്യൂകാസിൽ യുണൈറ്റഡ് ലിവർപൂളിനെ സെന്റ് ജെയിംസ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആണ് മത്സരം.ട്രെബിൾ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒരു ഗോളിന് പരാജയപ്പെട്ട ന്യൂ കാസില്‍ നിലവില്‍ ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.
ആദ്യ മത്സരം ചെല്‍സിക്കെതിരെ സമനിലയായി എങ്കിലും കഴിഞ്ഞ ആഴ്ച്ച നടന്ന ലീഗ് പോരാട്ടത്തില്‍ 3-1ന് ബോൺമൗത്തിനെ ലിവര്‍പൂള്‍ പരാജയപ്പെടുത്തി.കഴിഞ്ഞ മത്സരത്തില്‍ റെഡ് കാര്‍ഡ് ലഭിച്ച മക് ആലിസ്റ്റര്‍ ഇന്നത്തെ മത്സരത്തിനു സസ്പെന്‍ഡ് ആയിരിക്കും എന്ന പ്രീമിയര്‍ വിധിക്കെതിരെ അപ്പീല്‍ നല്കി ജയം നേടാന്‍ ലിവര്‍പൂളിനു സാധിച്ചു.താരത്തിന്റെ സേവനം ഇന്ന് ലിവര്‍പൂളിനു വളരെ അധികം വേണ്ടതാണ്.ഇത് കൂടാതെ വിങ്ങ് ബാക്ക് ആയ ട്രെന്റ് അലക്സാണ്ടർ-അർനോൾഡും ഇന്നത്തെ മത്സരത്തില്‍ കളിക്കും എന്നത് ക്ലോപ്പിനു ആശ്വാസം പകരുന്നു.






































