Foot Ball Top News

വനിതാ ലോകകപ്പ്: അവസാന മിനിറ്റ് ഗോളിൽ സ്വീഡനെ തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ

August 15, 2023

author:

വനിതാ ലോകകപ്പ്: അവസാന മിനിറ്റ് ഗോളിൽ സ്വീഡനെ തോൽപ്പിച്ച് സ്‌പെയിൻ ഫൈനലിൽ

 

വനിതാ ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ സെമിയിൽ സ്‌പെയിൻ സ്വീഡനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ഓൾഗ കാർമോയുടെ അവസാന മിനിറ്റ് ഗോളിൽ ആണ് സ്പെയിൻ ഫൈനലിലേക്ക് കുതിച്ചത്.ഓക്‌ലൻഡിൽ 89-ാം മിനിറ്റിൽ ആയിരുന്നു ഓൾഗ കാർമോണയുടെ വിജയ ഗോൾ.

മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് കളിയുടെ അവസാന പത്ത് മിനിറ്റിൽ ആണ്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാനം എമ്പത്തിയൊന്നാം മിനിറ്റിൽ സ്‌പെയിൻ ആണ് ആദ്യ ഗോൾ നേടിയത്.

19 കാരിയായ ബാഴ്‌സലോണ ആക്രമണകാരി സൽ‍മ പാരല്ലുലോ ആണ് സ്പെയിനിനായി ആദ്യ ഗോൾ നേടിയത്.വനിതാ ലോകകപ്പിൽ സ്‌പെയിനിനായി നിർണായക പങ്ക് വഹിക്കാനുള്ള രണ്ടാം മത്സരത്തിനായി ചൊവ്വാഴ്ച ബെഞ്ചിൽ നിന്ന് ഇറങ്ങിയ കൗമാരക്കാരിയായ സൽമ പാരല്ല്യൂലോ തന്റെ വിലയേറിയ പ്രതിഭയുടെ മറ്റൊരു ഓർമ്മപ്പെടുത്തൽ നൽകി.

 

 

എന്നാൽ ഏഴ് മിനിട്ടിന് ശേഷം സ്വീഡൻ സമനില കണ്ടെത്തി. റെബേക്ക ആണ് ഗോൾ നേടിയത്. പിന്നീട് 89-ാം മിനിറ്റിൽ ഓൾഗ കാർമോണ വിജയ് ഗോൾ നേടി സ്പെയിനിനെ ഫൈനലിൽ എത്തിച്ചു. നാളെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയിയെ സ്‌പെയിൻ ഫൈനലിൽ നേരിടും

 

Leave a comment