ജോവോ കാൻസെലോയ്ക്കായി ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ബാഴ്സലോണ
ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്ക് ജോവോ കാൻസലോയേ സൈന്‍ ചെയ്യുന്നതിന് വേണ്ടി ആദ്യ ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ബാഴ്സലോണ.ഡാനി ആല്‍വസ് പോയതിനു ശേഷം ഇത്രയും കാലം ആയിട്ടും മികച്ച ഒരു റൈറ്റ് വിങ്ങ് ബാക്കിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണക്ക് ആയില്ല.പല യുവ താരങ്ങളെ കൊണ്ട് വന്നു എങ്കിലും ആര്‍ക്കും തന്നെ ടീമില്‍ സ്ഥിരമായ ഇടം നേടാന്‍ കഴിഞ്ഞില്ല.
ബാഴ്സലോണയിൽ അവർ ക്യാൻസലോയിൽ സൈൻ ചെയ്യണമോ അതോ ഇവാൻ ഫ്രെസ്നേഡയെ പോലെയുള്ള ദീർഘകാല സാധ്യതകളുള്ള ഒരു യുവ താരത്തിനെ സൈന്‍ ചെയ്യണോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു.എന്നാല്‍ മാനേജര്‍ സാവിക്ക് പോര്‍ച്ചുഗീസ് താരത്തിനെ വാങ്ങാന്‍ ആയിരുന്നു താല്പര്യം.ഈ ആഴ്ച്ചയില്‍ തന്നെ ബാഴ്സ താരത്തിനു വേണ്ടി ബിഡ് സമര്‍പ്പിക്കും.അത് സിറ്റി സ്വീകരിക്കുമോ എന്നത് ഇപ്പോഴും ഉറപ്പില്ല.സ്ഥിരമായ കരാറില്‍ താരത്തിനെ വില്ക്കാന് ആണ് സിറ്റി ആഗ്രഹിക്കുന്നത്.നിലവില്‍ ഏതു ക്ലബും കാന്‍സലോക്ക് വേണ്ടി മുന്നോട്ട് വന്നിട്ടില്ലാത്തതിനാല്‍ ബാഴ്സയില്‍ തന്നെ ആയിരിക്കും കാന്‍സലോ അടുത്ത സീസണില്‍ കളിക്കാന്‍ പോകുന്നത്.






































