EPL 2022 European Football Foot Ball International Football Top News transfer news

സൗദിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങി ക്ലെമന്റ് ലെങ്‌ലെറ്റ്

August 15, 2023

സൗദിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങി ക്ലെമന്റ് ലെങ്‌ലെറ്റ്

ക്ലെമന്റ് ലെങ്‌ലെറ്റ് സൗദി അറേബ്യയിലെ അൽ നാസറിലേക്ക് പോകാന്‍ ഒരുങ്ങുന്നു. ഡിഫൻഡർ കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനായി ലോണിൽ ചെലവഴിച്ചു.അവിടെ അദ്ദേഹം തരകെടില്ലാതെ തന്നെ ആണ് കളിച്ചത് എന്നാല്‍ അദ്ദേഹത്തിന് ബാഴ്സ ചോദിച്ച ഓഫര്‍ നല്‍കാന്‍ ലണ്ടന്‍ ക്ലബ്‌ തയ്യാര്‍ അല്ലായിരുന്നു.

FC Barcelona v Tottenham Hotspur - Pre Season Friendly

 

ടോട്ടന്‍ഹാമിലേക്ക് താരത്തിനെ പറഞ്ഞുവിടാന്‍ പരാജയപ്പെട്ട ബാഴ്സലോണ ഇത്രയും കാലം അതിയായ സമ്മര്‍ദത്തില്‍ ആയിരുന്നു.എന്തെന്നാല്‍ ബെഞ്ചില്‍ ഇരിക്കുന്ന ലെന്‍ഗ്ലട്ടിന് ഇരുനൂറ് കോടിയോളം രൂപ സാലറിയായി അവര്‍ നല്‍കുന്നുണ്ട്.ടീമിലെ സ്ഥിരമായി ആദ്യ ഇലവനില്‍ കളിക്കുന്ന താരങ്ങള്‍ക്ക് പോലും ഇല്ല ഇത്രക്ക് വലിയ വേതനം.അതിനാല്‍ താരത്തിനെ വില്‍ക്കേണ്ടത് ബാഴ്സയുടെ വലിയ തലവേദനയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, അലക്സ് ടെല്ലസ്, സെക്കോ ഫൊഫാന. എന്നിവര്‍ എല്ലാം കളിക്കുന്ന നാസറിലേക്ക് ആണ് ഇപ്പോള്‍  ലെങ്‌ലെറ്റ് പോകുന്നത്.

Leave a comment