റാഫേൽ വരാനെയുടെ ഗോളില്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ വൂള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി.സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ 76 ആം മിനുട്ടില്‍ റാഫേൽ വരാനെയുടെ ഹെഡര്‍ ഗോളില്‍ ആണ് യുണൈറ്റഡ് വിലപ്പെട്ട മൂന്നു പോയിന്റ് നേടിയത്.ഗോള്‍ പിറന്നതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്ഫോടനം നടന്ന പ്രതീതിയായിരുന്നു.
മുൻ ബോൺമൗത്ത് ബോസ് ഗാരി ഒനീൽ അഞ്ച് ദിവസം മുമ്പ് സ്പാനിഷ് മാനേജർ ജൂലൻ ലോപെറ്റെഗുയിക്ക് പകരം വന്നപ്പോള്‍ വൂള്‍വ്സ് വളരെ മോശം പ്രകടനം നടത്തും എന്നായിരുന്നു കരുതിയത്.എന്നാല്‍ സന്ദർശകരാണ് മികച്ച ഫുട്ബോള്‍ കളിച്ചത്.മോശം ഫിനിഷിങ്ങ് അവര്‍ക്ക് വലിയൊരു വിനയായി.ഒനാന ഒരു ഫൗള്‍ നടത്തിയത്തില്‍ എക്സ്ട്രാ ടൈമില്‍ ഒരു പെനാല്‍റ്റി അപ്പീല്‍ ലഭിച്ചു എങ്കിലും വാര് പെനാല്‍റ്റി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വീണ്ടും ആനന്താരവം മുഴങ്ങി.






































