ഹാരി മഗ്വയര്‍ക്ക് പകരം ആളെ കണ്ടെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ജീൻ-ക്ലെയർ ടോഡിബോയുടെ കൈമാറ്റം സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നൈസുമായി ബന്ധപ്പെട്ടതായി ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.റെഡ് ഡെവിൾസിൽ നിലവിൽ റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും ആണ് ആദ്യ ചോയ്സ് സെന്റർ ബാക്കുകള്‍,വിക്ടർ ലിൻഡലോഫും ഹാരി മഗ്വെയറും ടെന്‍ ഹാഗിന്റെ ബാക്കപ്പ് താരങ്ങള്‍ ആണ്.
വെസ്റ്റ് ഹാം നിലവിൽ യുണൈറ്റഡുമായി മാഗ്വെയറിനെ സൈന്‍ ചെയ്യാനുള്ള ഒപ്ഷനുകളെ സംബന്ധിച്ച് ചർച്ച നടത്തുകയാണ്. അവർ അടുത്തിടെ 30 മില്യൺ പൗണ്ടിന്റെ ഓഫർ നല്‍കിയതായി വാര്‍ത്ത വന്നിരുന്നു., 35 മില്യൺ ഡോളറിന് ഡീല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് വെസ്റ്റ് ഹാം.ഹാരി പോവുകയാണ് എങ്കില്‍ തനിക്ക് ബാക്കപ്പിന് വേറെ താരത്തിനെ വേണം എന്ന് ടെന്‍ ഹാഗ് യുണൈറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.റെഡ് ഡെവിൾസിന്റെ ദീർഘകാല ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് ആയിരുന്നു ടോഡിബോ.താരത്തിന്റെ പ്രൊഫൈല്‍ തങ്ങള്‍ക്ക് വളരെ അധികം അനുയോജ്യം ആകുമെന്ന് മാനെജ്മെന്റ് കരുതുന്നുണ്ടത്രേ.






































