EPL 2022 European Football Foot Ball International Football Top News transfer news

യുവ അര്‍ജന്‍റ്റയിന്‍ സ്ട്രൈക്കര്‍ അലെജോ വെലിസിനെ സ്വന്തമാക്കി ടോട്ടന്‍ഹാം

August 8, 2023

യുവ അര്‍ജന്‍റ്റയിന്‍ സ്ട്രൈക്കര്‍ അലെജോ വെലിസിനെ സ്വന്തമാക്കി ടോട്ടന്‍ഹാം

റൊസാരിയോ സെൻട്രലിൽ നിന്നുള്ള സ്‌ട്രൈക്കർ അലെജോ വെലിസിന്റെ സൈനിംഗ് ടോട്ടൻഹാം ഒഫീഷ്യലായി  സ്ഥിരീകരിച്ചു.ഏകദേശം 12 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ട്രാന്‍സ്ഫര്‍ ഡീല്‍ ആണ് ടോട്ടന്‍ഹാം പൂര്‍ത്തിയാക്കിയത്.19-കാരൻ അഞ്ച് വർഷത്തെ കരാറില്‍ ആണ് ടോട്ടന്‍ഹാമുമായി ഒപ്പിട്ടിരിക്കുന്നത്.വോൾഫ്സ്ബർഗിൽ നിന്ന് 43 മില്യൺ പൗണ്ടിന് ഡിഫൻഡർ മിക്കി വാൻ ഡി വെനിന് ശേഷം ആംഗെ പോസ്റ്റെകോഗ്ലോയുടെ ഇന്നത്തെ  രണ്ടാമത്തെ സൈനിംഗാണ് വെലിസ്.

Who are Alejo Veliz's Parents?

 

അർജന്റീന അണ്ടർ 20 ടീമിന്റെ ഭാഗമായ വെലിസിനെ സൈന്‍ ചെയ്യാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലക്ഷ്യം ഇട്ടിരുന്നു.എന്നാല്‍ താരവുമായി ചര്‍ച്ച നടത്തിയ ടോട്ടന്‍ഹാം തങ്ങളുടെ സ്പോര്‍ട്ടിങ്ങ്  പ്രൊജക്റ്റ്‌ ആണ് അദ്ദേഹത്തിന്  ഏറ്റവും നന്നായി  അനുയോജ്യം ആവുക  എന്ന്  സ്ഥാപ്പിച്ച ശേഷം വെലിസിന്റെ  ഒപ്പ് നേടി എടുത്തു.യുവ ഫോർവേഡ് 2021 ൽ ആണ്  റൊസാരിയോ സെൻട്രലില്‍ ചേര്‍ന്നത്.ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ താരത്തിന്‍റെ മികച്ച കരിയര്‍ ബെസ്റ്റ് സീസന്‍ കൂടിയായിരുന്നു ഇത്.

 

 

Leave a comment