EPL 2022 European Football Foot Ball International Football Top News transfer news

കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ തീരുമാനിച്ചു

August 8, 2023

കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ തീരുമാനിച്ചു

ബയേൺ മ്യൂണിക്കിൽ ചേരാൻ മുൻ ധാരണയിലെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ കെയ്ൽ വാക്കർ തീരുമാനിച്ചിരിക്കുന്നു.കഴിഞ്ഞ സീസണില്‍ സിറ്റിയുടെ ആദ്യ ഇലവനില്‍ സ്ഥാനം നഷ്ട്ടപ്പെട്ട  വാക്കർ കഴിഞ്ഞ മാസം ബുണ്ടസ്ലിഗ ചാമ്പ്യന്മാരുമായി വാക്കാലുള്ള നിബന്ധനകൾ അംഗീകരിച്ചിരുന്നു.താരത്തിനു വേണ്ടി ബിഡ് നല്‍കാന്‍ വരെ അവര്‍ തയ്യാര്‍ ആയിരുന്നു.

 

എന്നാല്‍ പെപ്പ് ഗാര്‍ഡിയോളയുമായി ചര്‍ച്ച നടത്തിയതിനു ശേഷം താരം തന്‍റെ തീരുമാനം മാറ്റുകയായിരുന്നു.ബയേണ്‍ നല്‍കിയ സാലറി ഓഫറിനെക്കാള്‍ മികച്ചത് ആണ് സിറ്റി താരത്തിനു ഓഫര്‍ ചെയ്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ഉണ്ട് എങ്കിലും അത് കൃത്യമായി എത്രയാണ് എന്ന് വ്യക്തം അല്ല.ഈ സമ്മറില്‍ വെറ്ററന്‍ താരങ്ങള്‍ ആയ ഇൽകെ ഗുണ്ടോഗന്‍,റിയാദ് മഹ്‌റസ് എന്നിവരെ നഷ്ട്ടപ്പെട്ടതിനു ശേഷം മറ്റ് താരങ്ങളെ ടീമില്‍ തന്നെ നിലനിര്‍ത്താന്‍ പെപ്പ് തീരുമാനിക്കുകയായിരുന്നു.ബാഴ്സയിലെക്ക് പോകണം എന്നാവശ്യപ്പെട്ട ബെര്‍ണാര്‍ഡോ സില്‍വ ഇപ്പോള്‍ സിറ്റിയുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുകയാണ്.

Leave a comment