EPL 2022 European Football Foot Ball International Football Top News transfer news

അവസാന പ്രീസീസൺ മത്സരത്തിൽ സമനില വഴങ്ങി അത്‌ലറ്റിക് ക്ലബ്‌

August 7, 2023

അവസാന പ്രീസീസൺ മത്സരത്തിൽ സമനില വഴങ്ങി അത്‌ലറ്റിക് ക്ലബ്‌

അടുത്ത വാരാന്ത്യത്തിൽ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാന പ്രീസീസൺ മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 1-1 സമനില.29-ാം മിനിറ്റിൽ നിക്കോ വില്യംസ് ആണ്  അത്‌ലറ്റിക് ബിലിബാവോനു വേണ്ടി ഗോള്‍ നേടിയത്.

Manchester United vs Athletic Club: Live stream, TV channel, kick-off time  & where to watch | Goal.com US

 

66-ാം മിനിറ്റിൽ ഹാനിബാൾ മെജ്ബ്രിയെ മോശമായി ഫൗൾ ചെയ്തതിന് എയ്‌റ്റർ പരേഡെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് രണ്ടാം പകുതിയില്‍ പത്തു പേരായി സ്പാനിഷ് ടീം ചുരുങ്ങി.പ്രീമിയര്‍ ലീഗ്  ആരംഭിക്കാന്‍ ഇരിക്കെ മാനേജര്‍ ടെന്‍ ഹാഗ് രണ്ടാം നിര ടീമിനെ ആണ് കളിക്കാന്‍ ഇറക്കിയത്.ഓഗസ്റ്റ് 14-ന് ഓൾഡ് ട്രാഫോഡിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെ ആണ്  മാൻ യുണൈറ്റഡിന്റെ ലീഗ്  കാമ്പെയ്‌ൻ ആരംഭിക്കാന്‍ പോകുന്നത്. അതേസമയം അത്‌ലറ്റിക് ക്ലബ് വെള്ളിയാഴ്ച റയൽ മാഡ്രിഡിനെതിരെ തങ്ങളുടെ ലാലിഗ കാമ്പെയിന്‍ ആരംഭിക്കും.

Leave a comment