EPL 2022 European Football Foot Ball International Football Top News transfer news

അൽ അഹ്ലി ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാന്‍ അടുക്കുന്നു

August 4, 2023

അൽ അഹ്ലി ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാന്‍ അടുക്കുന്നു

ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സി സൗദി പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ഐവറി കോസ്റ്റ് ഇന്റർനാഷണൽ താരം എസി മിലാനിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സയിൽ ചേർന്നു, ലാ ലിഗ കിരീട നേട്ടത്തിലേക്ക് ബാഴ്സയെ നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചു എങ്കിലും ഈ സീസണില്‍ സാവി തന്‍റെ പ്ലാനില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

Barcelona's transfer-listed midfielder will join Saudi Arabian club if  offered a big contract | Barca Universal

 

ഇത്രയും കാലം താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് യുവന്‍റ്റസും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും ആയിരുന്നു.എന്നാല്‍ ഇന്നലെ മുതല്‍ ഇരു ടീമുകളെയും അല്‍ അഹ്ലി ഓവര്‍ ടേക്ക് ചെയ്യുകയായിരുന്നു.എഡ്വാർഡ് മെൻഡി, റോബർട്ടോ ഫിർമിനോ, റിയാദ് മഹ്‌റസ്, അലൻ സെയ്ന്റ്-മാക്സിമിൻ എന്നിവരെ സൈന്‍ ചെയ്ത അൽ അഹ്‌ലിയുമായി 15 മില്യൺ യൂറോ കരാറില്‍ ആണ് ബാഴ്സ എത്തിയിരിക്കുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ രേഖപ്പെടുത്തി.താരവുമായി ക്ലബ്‌ നടത്തിയ ചര്‍ച്ച വിജയം കണ്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

Leave a comment