പ്രീസീസന്‍ : അത്ലറ്റിക്കോ vs റയല്‍ സോസിദാദ് മത്സരം നാളെ !!!!
മെക്സിക്കോയിൽ പ്രീ സീസണ് മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡും റയൽ സോസിഡാഡും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം. 2022-23 സീസണിന്റെ അവസാന മത്സരത്തില്‍ ഇരുകൂട്ടരും ഏറ്റുമുട്ടിയിരുന്നു.ആ മത്സരത്തില്‍ സോസിഡാഡിനെ തോല്‍പ്പിച്ച് അത്ലറ്റിക്കോ 2-1എന്ന സ്കോര്‍ലൈനില്‍ വിജയികളായി.
ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ മികച്ച തിരിച്ചു വരവ് നടത്തി എങ്കിലും സ്ഥിരത ഇല്ലാത്തത് ആണ് അത്ലറ്റിക്കോയുടെ പ്രധാന പ്രശ്നം.ഈ പ്രീ സീസന് പര്യടനത്തിലും അത് കാണാന്‍ കഴിഞ്ഞു.ആദ്യ സൗഹൃദ മത്സരത്തിൽ 89 മിനിറ്റ് ലീഡ് നേടിയിട്ടും കെ-ലീഗ് ഓൾ-സ്റ്റാർ ടീമിനോട് 3-2 ന് പരാജയപ്പെട്ടു,എന്നാല്‍ അടുത്ത മത്സരത്തില്‍ യൂറോപ്പിയന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തുറ്റ ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഈ മത്സരത്തിനു ശേഷം സെവിയ്യക്കെതിരായ ഫ്രണ്ട്ലി മാച്ച് കൂടി പൂര്ത്തിയാക്കിയത്തിനു ശേഷം അത്ലറ്റിക്കോ മാഡ്രിഡ് ഗ്രനാഡക്കെതിരെ കളിച്ച് ഒഫീഷ്യല്‍ ആയി തങ്ങളുടെ സീസന് ആരംഭിക്കും.






































