EPL 2022 European Football Foot Ball International Football Top News transfer news

അമേരിക്കന്‍ പ്രീ സീസന്‍ ടൂറിലെ അവസാന മത്സരത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്‌

August 2, 2023

അമേരിക്കന്‍ പ്രീ സീസന്‍ ടൂറിലെ അവസാന മത്സരത്തിനു ഒരുങ്ങി റയല്‍ മാഡ്രിഡ്‌

ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ യുവന്റസും റയൽ മാഡ്രിഡും തങ്ങളുടെ അവസാന പ്രീ സീസന്‍ മത്സരം കളിക്കാന്‍ തയ്യാര്‍ എടുക്കുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് ആണ് കിക്കോഫ്‌.കാലിഫോർണിയയിൽ ഏകദേശം ഒരു വർഷത്തോളം ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ കരിം ബെൻസെമയുടെയും മാർക്കോ അസെൻസിയോയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ ലോസ് ബ്ലാങ്കോസ് 2-0 ന് ജയിച്ചു.

Juventus coach Massimiliano Allegri reacts on May 22, 2023

യുവന്‍റ്റസിന്‍റെ കാര്യം ബഹു കഷ്ട്ടത്തില്‍ ആണ്.സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത് തെളിഞ്ഞപ്പോള്‍ 10 പോയിന്റ് കുറയ്ക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും അവര്‍ക്ക് നഷ്ട്ടം ആയി.യോഗ്യത നേടിയിട്ടും  യൂറോപ്പ കോൺഫറൻസ് കളിക്കാനും അവര്‍ക്ക് കഴിയില്ല.കൂടാതെ  17.1 മില്യൺ യൂറോ പിഴയും അവര്‍ക്ക് അടക്കേണ്ടത് ഉണ്ട്.പല സുപ്രധാന താരങ്ങളെയും പുറത്താക്കേണ്ട ഗതികേട് അവര്‍ക്ക് ഉണ്ടായി.മറുഭാഗത്ത് റയല്‍ ഈ സമ്മറില്‍ വാരി കോരി പണം ചിലവാക്കിയിട്ടുണ്ട്.ഇനി കൈലിയന്‍ എംബാപ്പേയുടെ കാര്യത്തിലും കൂടി തീരുമാനം ആയാല്‍ റയലിന് നഷ്ട്ടപ്പെട്ട തങ്ങളുടെ സൂപ്പര്‍സ്റ്റാര്‍ പദവി തിരിച്ചു എടുക്കാന്‍ കഴിഞ്ഞേക്കും.എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ താരതമ്യേനെ ദുര്‍ബലര്‍ ആയ ബാഴ്സക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടി തന്നെ ആയിരുന്നു.

 

 

 

Leave a comment