EPL 2022 European Football Foot Ball International Football Top News transfer news

മിലാനെ ഒരു ഗോളിന് തകര്‍ത്ത് ബാഴ്സലോണ !!!!!

August 2, 2023

മിലാനെ ഒരു ഗോളിന് തകര്‍ത്ത് ബാഴ്സലോണ !!!!!

ലാസ് വെഗാസിൽ ഇന്ന് ബാഴ്‌സലോണയും എസി മിലാനും തമ്മില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ലാലിഗ ക്ലബ്‌.അൻസു ഫാത്തിയുടെ ഉജ്ജ്വലമായ സ്‌ട്രൈക്കില്‍ നിന്നാണ് ബാഴ്സ വിജയം ഉറപ്പിച്ചത്.ഹാഫ്-ടൈമിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ഫാട്ടി വെറും പത്തു മിനുട്ടില്‍ ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.

Barcelona vs Milan score, result as Ansu Fati goal enough to decide Las  Vegas preseason friendly in USA | Sporting News

ടീമില്‍ നിന്ന് പുറത്ത് പോവാന്‍ കാത്തു നില്‍ക്കുന്ന ഔസ്മാൻ ഡെംബലെയേയും കേസിയെയും സാവി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.മാഡ്രിഡിനെതിരായ തോൽവിക്കും യുവന്റസുമായുള്ള സമനിലയ്ക്കും ശേഷം മിലാൻ ഇറ്റലിയിലേക്ക് മടങ്ങുമ്പോൾ, ആദ്യ പ്രീ സീസന്‍ മത്സരത്തില്‍ ആഴ്സണലിനോട് തോറ്റ ബാഴ്സ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച തിരിച്ചുവരവ് ആണ് നടത്തിയത്.ഇന്നത്തെ മത്സരത്തില്‍ ബുസ്ക്കറ്റ്സിന് പകരം വന്ന ഒറിയോള്‍ റോമിയു മികച്ച പ്രകടനം പുറത്തെടുത്തു.അദ്ധേഹത്തെ കൂടാതെ,യമാല്‍,ഫാട്ടി,അറൂഹോ,കൂണ്ടേ  എന്നിവരും    മികച്ച ഫോമില്‍ ആയിരുന്നു പന്ത് തട്ടിയത്.

Leave a comment