ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം : ഇന്ത്യ ശക്തമായ നിലയിൽ
ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന് ആരംഭിച്ചു. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുമാകയായിരുന്നു. കോഹിലിയും രോഹിത്തും ഇല്ലാതെയാണ് ടീം ഇന്നും കളിയ്ക്കാൻ ഇറങ്ങിയത്. എന്നാൽ ഇത്തവണ ഇന്ത്യ തകർപ്പൻ പ്രകടനം ആണ് നടത്തുന്നത്. ഒടുവിൽ വിവര൦ കിട്ടുമ്പോൾ ഇന്ത്യൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് നേടിയിട്ടുണ്ട്. 76 റൺസുമായി ഗില്ലും 3 റൺസുമായി ഹർദിക് പാണ്ട്യയുമാണ് ക്രീസിൽ.
ഒന്നാം വിക്കറ്റിൽ ഇഷാൻ കിഷനും(77) ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 143 റൺസ് നേടി. ഇഷാൻ കിഷൻ തുടർച്ചയായ മൂന്നാം മൽസരത്തിലും അർധശതകം നേടി. കിഷൻ പുറത്തായ ശേഷം റുതുരാജ് ഗെയ്ക്വാദ് എട്ട് റൺസ് നേടി പുറത്തായി. പിന്നീടെത്തിയ സഞ്ജു ഗില്ലിനൊപ്പം ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് ആണ് നേടിയത്. സഞ്ജു 51 റൺസ് എടുത്ത് പുറത്തായി.






































