EPL 2022 European Football Foot Ball International Football Top News transfer news

ബെർണാഡോ സിൽവ- ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് വീണ്ടും ശക്തിയേറുന്നു

July 31, 2023

ബെർണാഡോ സിൽവ- ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് വീണ്ടും ശക്തിയേറുന്നു

ഒസ്മാൻ ഡെംബലെ ബാഴ്സ  വിടുകയാണെങ്കിൽ കോച്ച് സാവി ഹെർണാണ്ടസ് ബെർണാഡോ സിൽവയെ സൈൻ ചെയ്യാൻ  ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെടും എന്ന് റിപ്പോര്‍ട്ട്.50 മില്യൺ യൂറോ റിലീസ് ക്ലോസ് ആക്ക്റ്റിവേറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് പിഎസ്ജി.താരവുമായി അവര്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടു എന്നാണ് റിപ്പോര്‍ട്ട്.

FC Barcelona v Real Madrid - Pre-Season Friendly

 

ബെർണാഡോ സില്‍വ – ബാഴ്സലോണ എന്നീ പേരുകള്‍ അടുത്ത കുറച്ച് കാലങ്ങള്‍ ആയി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ തുടരെ തുടരെ കേട്ടു കൊണ്ടിരിക്കുന്നുണ്ട്‌.താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് അതിയായ ആഗ്രഹം ഉണ്ട്.അതുപോലെ തന്നെ സ്പാനിഷ് ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി കളിക്കുക എന്നതാണ് പോര്‍ച്ചുഗീസ് താരത്തിന്‍റെ കരിയര്‍ ലക്ഷ്യം.താരത്തിന്‍റെ പ്ലേയിംഗ്  പ്രൊഫൈല്‍ ക്ലബിന് വളരെ അനുയോജിച്ചതാണ് എന്ന് സാവിയും കരുതുന്നു.ബാഴ്സ ഒരു ഓഫര്‍ കൊണ്ട് വരുകയാണ് എങ്കില്‍ സില്‍വയെ പറഞ്ഞു വിടാന്‍ താന്‍ തയ്യാര്‍ ആണ് എന്ന് പെപ്പ് താരത്തിന്  വാക്ക് നല്‍കിയതായും റിപ്പോര്‍ട്ട് വന്നിരുന്നു.

Leave a comment