ഔസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്നിൽ ചേരാനുള്ള നിബന്ധനകൾ അംഗീകരിച്ച് കഴിഞ്ഞു
എഫ്സി ബാഴ്സലോണ ഫോർവേഡ് ഓസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്നിലേക്ക് പോകാന്‍ സമ്മതിച്ചതായി ഫ്രാൻസിലെ ഫുട് മെർക്കാറ്റോ ജേണലിസ്റ്റ് സാന്റി വെളിപ്പെടുത്തിയിരിക്കുന്നു.ഇന്നലെ ആണ് താരത്തിനെ സൈന്‍ ചെയ്യാന്‍ പിഎസ്ജി പദ്ധതി ഇട്ടതായി വാര്‍ത്ത വന്നത്.എന്നാല്‍ ബാഴ്സ കാമ്പ് അത് കാര്യമായി എടുത്തിട്ടില്ല.
എന്നാല്‍ ഉസ്മാന്റെ എജന്റ്റ് ഇന്നലെ വൈകിയിട്ട് ബാഴ്സയെ ടീം വിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.ഇപ്പോള്‍ പ്രമുഖ ഫ്രഞ്ച് പത്രമായ എല്‍ എക്കുപ്പെയും ഫാബ്രിസിയോ റൊമാനോയും വാര്‍ത്ത ശരി വെച്ചിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം ബാഴ്സക്ക് പിഎസ്ജി തങ്ങളുടെ ബിഡ് നല്കി കഴിഞ്ഞിരിക്കുന്നു.അദ്ദേഹത്തിന് വേണ്ടി അവര്‍ ബാഴ്സക്ക് 50 മില്യണ്‍ റിലീസ് ക്ലോസ് നല്‍കിയേക്കും.താരത്തിനെ അഞ്ചു വര്‍ഷത്തെ കരാറില്‍ ആണ് പിഎസ്ജി നല്കാന് ഒരുങ്ങുന്നത്.ഈ ആഴ്ച്ച തന്നെ ഡീല്‍ അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് പിഎസ്ജി.






































