EPL 2022 European Football Foot Ball International Football Top News

” ആഴ്സണല്‍ ടീം വളരെ പരുക്കന്‍ രീതിയില്‍ കളിച്ചു “- സാവി

July 27, 2023

” ആഴ്സണല്‍ ടീം വളരെ പരുക്കന്‍ രീതിയില്‍ കളിച്ചു “- സാവി

തന്‍റെ ടീം പ്രീ സീസണില്‍ തോല്‍വിയോടെ തുടങ്ങി എന്ന നിരാശ സാവിയുടെ വാക്കുകളില്‍ നിന്ന് വ്യക്തം ആയിരുന്നു.ആഴ്സണലിനോട് രണ്ടു ഗോള്‍ മാര്‍ജിനില്‍ തോറ്റതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാവി ആഴ്സണല്‍ ടീം വളരെ പരുക്കന്‍ രീതിയില്‍ ആണ് കളിച്ചത് എന്നും വെളിപ്പെടുത്തി.

 

“ഇത് ആരാധകർക്ക് നല്ല ഗെയിമായിരുന്നു, പക്ഷേ പരിശീലകർക്ക് അങ്ങനെ ആയിരിക്കണം എന്നില്ല.ഞങ്ങളുടെ താരങ്ങളെ ആഴ്സണല്‍ പ്രെസ്സ് ചെയ്ത് മടുപ്പിച്ചു.ഇത് ഒരു സൗഹൃദ ഗെയിം ആണ് എന്ന് തോന്നിച്ചില്ല.അത്രക്ക് ഫൌളുകള്‍ അവരുടെ താരങ്ങള്‍ പിച്ചില്‍ ചെയ്തിടുണ്ട്.ഇത് കാണുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം പോലെ തോന്നി.ഞാന്‍ ഈ കാര്യം മൈക്കള്‍ ആര്‍റെറ്റയോട് പറയുകയും ചെയ്തു.എന്തിരുന്നാലും ജയിക്കാനുള്ള ദാഹം അവര്‍ക്ക് ആയിരുന്നു ഉണ്ടായിരുന്നത്.അത് അവരെ തുണച്ചു.ഇന്നത്തെ ഗെയിമില്‍ പോസിറ്റീവും നെഗറ്റീവുകളും ഉണ്ടായിരുന്നു.പാഠം ഉള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ പ്രകടനം മെച്ചപ്പെടുത്തുക.”ഗെയിമിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സാവി പറഞ്ഞു.

Leave a comment