ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അനുശോചനം രേഖപ്പെടുത്തി. “കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി ജിയുടെ വിയോഗവാർത്ത കേട്ടതിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഏതാനും തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015ൽ കേരളം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചപ്പോൾ സച്ചിനായിരുന്നു ബ്രാൻഡ് അംബാസഡർ. മുതിർന്ന കോൺഗ്രസ് നേതാവ് ചൊവ്വാഴ്ച പുലർച്ചെ 4.25 ന് ബെംഗളൂരുവിൽ അന്തരിച്ചു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.






































