European Football Foot Ball International Football Top News

” വംശീയതയ്‌ക്കെതിരെ നടപടിയില്ല , നടക്കുന്നത് സംസാരം മാത്രം ” – റോഡ്രിഗോ

July 18, 2023

” വംശീയതയ്‌ക്കെതിരെ നടപടിയില്ല , നടക്കുന്നത് സംസാരം മാത്രം ” – റോഡ്രിഗോ

വംശീയമായി അതിക്ഷേപ്പിക്കുന്ന കേസുകള്‍ ലാലിഗ ഗൗരവമായി കാണാത്തതില്‍ തനിക്ക് അതിയായ വിഷമവും ദേഷ്യവും ഉണ്ട് എന്ന് റയല്‍ മാഡ്രിഡ്‌ താരം റോഡ്രിഗോ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ സഹ താരമായ വിനീഷ്യസിന് ലാലിഗയില്‍ പല ടീമുകളുടെ ആരാധകരില്‍ നിന്നും വംശീയ അധിക്ഷേപ്പം നേരിടേണ്ടി വന്നിട്ടുണ്ട്.

Vinicius and Rodrygo hit Champions League milestone for Real Madrid

 

എന്നാല്‍ കാര്യങ്ങള്‍ ലാലിഗ ഗൗരവമായി കണ്ടത് മെയ് 21 ന് വലൻസിയ ആരാധകര്‍ അതിര് വിട്ടപ്പോള്‍ ആണ്.ആ കേസില്‍ ഇപ്പോഴും ലാലിഗ അന്വേഷണം നടത്തി വരുകയാണ്.”ഈ കാര്യത്തിനെ കുറിച്ച് പറഞ്ഞു പറഞ്ഞു എനിക്ക് മടുപ്പ് സംഭവിച്ചിരിക്കുന്നു.സത്യത്തില്‍ അതാണ്‌ സംഭവിക്കുന്നത്.ഇതുപോലുള്ള കേസുകള്‍  വീണ്ടും സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഇത് നിര്‍ത്താന്‍ വേണ്ടതൊന്നും നടക്കുന്നില്ല.സംസാരം മാത്രം കാര്യമായി സംഭവിക്കുന്നു.ഇപ്പോള്‍ ലാലിഗയില്‍ ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും എനിക്ക് വെറുപ്പ് ആണ്.”റോഡ്രിഗോ  ഈഎസ്പിഎനിനോട് പറഞ്ഞു.

Leave a comment