EPL 2022 European Football Foot Ball International Football Top News transfer news

അലക്സ്‌ കോളാഡോ ; ബാഴ്സയില്‍ നിന്നും റയല്‍ ബെറ്റിസിലേക്ക്

July 11, 2023

അലക്സ്‌ കോളാഡോ ; ബാഴ്സയില്‍ നിന്നും റയല്‍ ബെറ്റിസിലേക്ക്

ട്രാൻസ്ഫർ മാർക്കറ്റിൽ ആവശ്യമില്ലാത്ത താരങ്ങളെ പുറത്താക്കാൻ ബുദ്ധിമുട്ടുന്ന ബാഴ്സലോണക്ക് ശുഭകരമായ വാര്‍ത്ത.ലാമാസിയയില്‍ നിന്നും ഗ്രാജുവേറ്റ് ആയ അലക്‌സ് കൊളാഡോയെ സൈന്‍ ചെയ്യാന്‍ റയല്‍ ബെറ്റിസ്‌ ആണ്  മുന്നോട്ട് വന്നിരിക്കുന്നത്.താരത്തിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി എങ്ങനെ ഒഴിവാക്കും എന്നുള്ള ആലോചനയില്‍ ആയിരുന്നു ക്ലബ് മാനെജ്മെന്റ്.

Real Betis coach Manuel Pellegrini shows amazing first touch

 

പ്രശസ്തമായ ലാ മാസിയ യൂത്ത് അക്കാദമിയുടെ ഒരു ഉൽപ്പന്നമായ കൊളാഡോ എല്ലായ്പ്പോഴും അപാരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീനിയർ ടീമിൽ ഫോം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിച്ചു.കഴിഞ്ഞ രണ്ട് സീസണുകളിൽ കളിക്കാരന് ലോണിനായി സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്, എൽച്ചെയ്‌ക്ക് വേണ്ടി  ആയിരുന്നു കഴിഞ്ഞ സീസണില്‍ താരം കളിച്ചത്.കഴിഞ്ഞ സീസണില്‍ ലാലിഗയില്‍ ആറാം സ്ഥാനത് ഫിനിഷ് ചെയ്ത ബെറ്റിസ്‌ ഈ സീസണില്‍ യൂറോപ്പ ലീഗ്  കളിക്കാന്‍ ഒരുങ്ങുകയാണ്.അതിനു വേണ്ടി തയ്യാര്‍ എടുക്കുന്ന  ടീമിന്‍റെ ഡെപ്ത് വര്‍ധിപ്പിക്കാനുള്ള കഴിവ് യുവ താരത്തിനു ഉണ്ട് എന്ന് മാനേജര്‍ മാനുവൽ പെല്ലെഗ്രിനി കരുതുന്നു.

Leave a comment