വിറ്റ്ര്‍ റോക്ക് ഒരു ബാഴ്സ താരമായി മാറിയിരിക്കുന്നു
നിരവധി അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇതാ ഇപ്പോള്‍ ബ്രസീലിയന്‍ യുവ സ്ട്രൈക്കര്‍ ആയ വിറ്റര്‍ റോക്ക് ഇപ്പോള്‍ ഒരു ബാഴ്സലോണ താരം ആയി മാറിയിരിക്കുന്നു.ഉടന്‍ തന്നെ ക്ലബ് ഇത് ഒഫീഷ്യല്‍ ആയി സ്ഥിതീകരിക്കും എന്ന് ട്രാന്‍സ്ഫര്‍ വാര്‍ത്ത വിദഗ്ദന്‍ ആയ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിട്ടുണ്ട്.ബാഴ്സക്ക് താരത്തിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ഒരു ദിവസത്തെ സാവകാശം അത്ലറ്റിക്കോ പരപരാനൻസ് നല്‍കിയിരുന്നു.
സമയത്തിനുള്ളില്‍ തന്നെ ഒപ്പിട്ട പേപ്പറുകള്‍ ബാഴ്സ ബ്രസീല്‍ ക്ലാബിനു ഫാക്സ് മാര്‍ഗം അയച്ചു.താരത്തിനു വേണ്ടി ബാഴ്സലോണ നല്‍കിയിരിക്കുന്നത് 30 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസ് ആണ്.അതിനു ശേഷം താരത്തിന്‍റെ പ്രകടനം വിലയിരുത്തി ആഡ് ഓണ്‍ തുകയായി വേറെ 30 മില്യണും കോണ്ട്രാക്റ്റില്‍ എഴുതിയിട്ടുണ്ട്.നിലവിലെ റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ ജനുവരി 2024 ല്‍ ബാഴ്സലോണ ടീമിലേക്ക് കൊണ്ടുവരും.ആറു വര്‍ഷത്തെ കരാറില്‍ ആണ് താരം ഒപ്പ് ഇട്ടിരിക്കുന്നത്.അതിനാല്‍ 2030 വരെ അദ്ദേഹത്തിന്‍റെ കരാര്‍ കാലാവധി.






































