EPL 2022 European Football Foot Ball International Football Top News transfer news

ഒഫീഷ്യൽ: ചെൽസി എവർട്ടനിൽ നിന്ന് ഇഷെ സാമുവൽസ്-സ്മിത്തിനെ ഒപ്പുവച്ചു

July 9, 2023

ഒഫീഷ്യൽ: ചെൽസി എവർട്ടനിൽ നിന്ന് ഇഷെ സാമുവൽസ്-സ്മിത്തിനെ ഒപ്പുവച്ചു

എവർട്ടണിൽ നിന്നുള്ള ഡിഫൻഡർ ഇഷെ സാമുവൽസ്-സ്മിത്തിന്‍റെ  സൈനിംഗ് ചെൽസി പൂർത്തിയാക്കി.ഈ വേനൽക്കാലത്ത് യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച സാമുവൽസ്-സ്മിത്ത്, കഴിഞ്ഞ സീസണിൽ എവർട്ടൺ അണ്ടർ-21-ന്റെ സ്ഥിരം കളിക്കാരനായി പേരെടുത്തിരുന്നു.17-കാരൻ ഫസ്റ്റ്-ടീം സ്ക്വാഡിനൊപ്പം പരിശീലനം നേടിയിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റിൽ ബോൺമൗത്തിനെതിരായ എവർട്ടന്റെ ടീമില്‍ ഇടം നേടി എങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

Ishe Samuels-Smith Signs Chelsea Contract

പോചെട്ടീനോക്ക് കീഴില്‍ ഒരു പുതിയ സീസന്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന ചെല്‍സി ടീമില്‍ നിന്ന് വേണ്ടാത്ത താരങ്ങളെ ഒഴിവാക്കാന്‍ ഉള്ള ധൃതിയില്‍ ആണ്.പലരെയും സൗദി ക്ലബുകള്‍,എസി മിലാന്‍ എന്നിവിടങ്ങളിലേക്ക് തട്ടാന്‍ അവര്‍ക്ക് കഴിഞ്ഞു.ടീമില്‍ ഇനി ഭാവിയിലേക്ക് വേണ്ട യുവ താരങ്ങളെ സൈന്‍ ചെയ്യുകയാണ് ചെല്‍സിയുടെ ഇപ്പോഴത്തെ ലക്‌ഷ്യം.ഇംഗ്ലീഷ് താരമായ ഇഷെ സാമുവൽസ്-സ്മിത്തിനു വേണ്ടി നാല് മില്യണ്‍ യൂറോ ആണ് ചെല്‍സി മുടക്കിയിരിക്കുന്നത്.ചെല്‍സി പോലൊരു വമ്പന്‍ ക്ലബിലെക്ക് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ വരാന്‍ കഴിഞ്ഞു എന്നത് തന്നെ ഇപ്പോള്‍ ആകെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു.

Leave a comment