തായ്ലന്ഡ് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സത്വിക്സൈരാജ് റാങ്കിരെഡി-അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം
തായ്ലന്ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്നലെ നടന്ന മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സത്വിക്സൈരാജ് റാങ്കിരെഡി-അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം. മൂന്ന് സെറ്റുകൾ നീണ്ട് നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.മലേഷ്യയുടെ ചാൻ പെംഗ് സൂൺ,ഗോ ലിയു യിംഗ് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. മികച്ച വിജയമാണ് ഇന്ത്യ നേടിയത്.ഒളിമ്പിക്സ് റിയോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ സഖ്യത്തെ ആണ് റാങ്കിരെഡി-അശ്വിനി പൊന്നപ്പ സഖ്യം തോൽപ്പിച്ചത്.
ഇൻഡോനേഷ്യൻ ഓപ്പണിൽ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സഖ്യം തായ്ലൻഡ് ഓപ്പണിൽ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ടീമിന്റെ പ്രകടനത്തിൽ വലിയ മാറ്റമാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. മികച്ച സ്മാഷുകളും, ടീം വർക്കും ഇന്നലെ കാണാൻ കഴിഞ്ഞു. ആദ്യ സെറ്റിൽ 21-18 എന്ന സ്കോറിലാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ മലേഷ്യൻ ടീം തിരിച്ചുവരവ് നടത്തി. 18-21 എന്ന സ്കോറിന് അവർ രണ്ടാം സെറ്റ് ജയിച്ചു. നിര്ണ്ണായകമായ മൂന്നാം സെറ്റിൽ ഇന്ത്യൻ സഖ്യം വളരെ കരുതലോടെ പിഴവുകൾ ഒന്നും നൽകാതെയാണ് കളിച്ചത്. അതിനാൽ തന്നെ 5-11 എന്ന സ്കോറിൽ ആദ്യം തന്നെ ലീഡ് നേടാൻ കഴിഞ്ഞു. ഈ ലീഡ് അവസാനം വരെ മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു.
കഴിഞ്ഞ നവംബറിൽ സയ്യിദ് മോദി ചാമ്പ്യൻഷിപ്പിന് ശേഷം ആദ്യമായിട്ടാണ് ഒരു ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലേക് ഈ സഖ്യം കടക്കുന്നത്. അവസാനമായി കോമൺവെൽത്ത് ഗെയിംസ് ഫൈനലിലാണ് ഈ സഖ്യം മലേഷ്യൻ ജോഡിയെ തോൽപ്പിച്ചത്. അതിലൂടെ ഇന്ത്യക്ക് ഒരു സ്വർണ്ണ മെഡലും ലഭിച്ചിരുന്നു. ഇൻഡോനേഷ്യൻ താരങ്ങളായ ആൽഫിയൻ എക്കോ പ്രസേതിയ, മാർഷില്ല ജിഷ ഇസ്ലാമി സഖ്യത്തിനെതിരെയാണ് ഇന്ത്യൻ സഖ്യത്തിന്റെ അടുത്ത മത്സരം.
സ്കോർ: 21-18,18-21,21-17






































